കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ പിളര്‍ന്ന് പരിശോധിച്ച് ഭര്‍ത്താവ്

ലക്നൗ> യുപിയില്‍ ജനിക്കാനിരിക്കുന്നത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാന്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ പിളര്‍ന്ന് ഭര്‍ത്താവ്. അഞ്ച് പെണ്‍കുട്ടികളുടെ അച്ഛനായ ഇയാള്‍ ഇനിയുണ്ടാവുന്നത് ആണ്‍കുട്ടിയാണോ എന്നുറപ്പിക്കാനാണ് ഭാര്യയുടെ വയര്‍ കീറിനോക്കിയത്.

ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയെ ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്്. ഇവര്‍ ഏഴുമാസം ഗര്‍ഭിണിയാണ്.

പന്നാല്‍ലാല്‍ എന്നായാളാണ് ഭാര്യയുടെ വയര്‍ കീറി പരിശോധിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് പിന്നിലെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ആണ്‍കുട്ടി ജനിക്കണമെന്നായിരുന്നു പന്നാല്‍ലാലിന്റെ ആഗ്രഹമെന്നും അത് ഉറപ്പിക്കാനായാണ് ഭാര്യയുടെ വയര്‍ കീറിയതെന്നും യുവതിയുടെ കുടുംബം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *