ഹാഥ്‌രാസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന യുപി സര്‍ക്കാർ ഉത്തരവ് വിവാദത്തില്‍

ലക്‌നൗ> ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍.

നേരത്തെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം നുണ പരിശോധന നടത്താന്‍ ഉത്തരവിറക്കിയത്.

പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധനാ ഉത്തരവ് വിവാദത്തിലാകുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ   ഇനിയും പീഡിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *