ജലഗതാഗതത്തിൽ പുത്തന്‍ ചുവടുവെയ്പ്പുമായി വാട്ടര്‍ ടാക്‌സി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം > ജലഗതാഗത മേഖലയില്‍ കേരളത്തിന് പുത്തന്‍ ചുവടുവെയ്പ്പ്. ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സി സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 3 കോടി 14 ലക്ഷം രൂപ ചെലവിട്ട് 4 മോട്ടോര്‍ ടാക്‌സി സര്‍വീസുകളാണ് ആദ്യഘട്ടമെന്ന നിലയില്‍ ആരംഭിക്കുന്നത്. വാട്ടര്‍ ടാക്‌സി സര്‍വീസ് ജല ഗതാഗത മേഖലയുടെ വികസനത്തിനെന്ന പോലെ വിനോദ സഞ്ചാര മേഖലയിലും പുതിയ ഉണര്‍വു പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജലഗതാഗതത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ചെലവ് കുറഞ്ഞതും, വളരെ സുരക്ഷിതവും, ആധുനിക സൗകര്യങ്ങളോടും കൂടിയ യാത്രാ മാര്‍ഗ്ഗം പൊതുജനങ്ങള്‍ക്ക് നല്‍കുക എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 100 പാസഞ്ചര്‍ കപ്പാസിറ്റിയുളള കറ്റാമറൈന്‍ ബോട്ട് സര്‍വീസും മുഖ്യമന്ത്രി ഉദാഘ്ടനം ചെയ്തു.

തിരക്കേറിയ റോഡ് ഗതാഗതം കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്. വലിയ തോതിലുള്ള മലിനീകരണവും ഇന്ധന നഷ്ടവും സമയ നഷ്ടവും നേരിടുന്നുണ്ട്. ജലാശയങ്ങളാല്‍ സമ്പന്നമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ യാത്രാ മാര്‍ഗങ്ങളില്‍ ഒന്നാണ് ജലഗതാഗതം. കുറഞ്ഞ പാരിസ്ഥിതികാഘാതവും ചെലവും ജല ഗതാഗതത്തെ ഏറെ അഭികാമ്യമാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *