ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ പകുതി ഭാഗം വിട്ടുമാറി; ഒഴിവായത് വൻ അപകടം

കരുനാഗപ്പള്ളി > ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ പകുതിയോളം ഭാഗം വിട്ടുമാറി. കല്ലേലിഭാഗം, മാരാരിതോട്ടത്തിനു സമീപമാണ് സംഭവം നടന്നത്.

ബുധനാഴ്ച വൈകിട്ട് നാലരയോടെ കായംകുളം ഭാഗത്തേക്ക് പോയ ചെന്നൈ മെയിലിന്റെ നാലാമത്തെ ബോഗി മുതലുള്ള പകുതിയോളം ഭാഗമാണ് എന്‍ജിന്‍ ഭാഗത്തു നിന്നും വിട്ടു മാറിയത്. ഉടന്‍തന്നെ ട്രെയിന്‍ നിര്‍ത്തി. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം എത്തി വിട്ടുപോയ ഭാഗം കൂട്ടിച്ചേര്‍ക്കാനുള്ള നടപടികള്‍ തുടങ്ങി. ഒരു മണിക്കൂറിനു ശേഷം ബന്ധം വിശ് ഛേദിക്കപ്പെട്ട ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് ട്രെയിന്‍ യാത്ര തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *