ആഴക്കടല്‍ മത്സ്യബന്ധനം കോര്‍പ്പറേറ്റുകൾക്ക് തീറെഴുതിയത് കോൺഗ്രസ്: മുഖ്യമന്ത്രി

തിരുവനന്തപുരം‍> ആഴക്കടല്‍ മത്സ്യബന്ധനവിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് കോര്‍പ്പറേറ്റ് ഇടപെടലിന് തീരുമാനം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മഹാകാര്യമെന്ന മട്ടില്‍ ചിലത് പറഞ്ഞു. ഒരു കാര്യം വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *